നടിയുടെ വെളിപ്പെടുത്തൽ ; സംവിദായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
നടിയുടെ വെളിപ്പെടുത്തൽ ; സംവിദായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
ശാരീരികവും മാനസികവുമായി പീഡിപ്പെച്ചെന്ന നടിയുടെ വെളിപ്പെടുത്തലിൽ സീരിയൽ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉപ്പും മുളകും എന്ന സീരിയലിലൂടെ ജനപ്രിയ താരമായി മാറിയ നിഷ സാരംഗാണ് അതേ സിരിയലിന്റെ സംവിദായകനായ ഉണ്ണികൃഷ്ണനെതിരെ വെളിപ്പെടുത്തൽ നടത്തിയത്.
ഒരു സ്വകാര്യ ചാനലിൽ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നടി സംവിധായകനെതിരെ തുറന്നടിച്ചത്. മോശമായി പെരുമാറുന്നത് എതിർത്തതിനെ തുടർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒടുവിൽ അകാരണമായി സീരിയലിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും നടി വ്യകതമാക്കി.
സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതെ സമയം സംവിദായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രചന നാരായണൻകുട്ടിയും രംഗത്ത് വന്നിരുന്നു. ഈഗോയുടെ പേരിലാണ് തന്നെയും നടൻ വിനോദ് കോവൂരിനേയും മറിമായം സീരിയലിൽ നിന്നും മാറ്റി നിർത്തിയതെന്നും നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും രചന പറഞ്ഞു.
Leave a Reply