മൂത്രത്തിൽ പഴുപ്പ്; പിടിപെടാൻ സാധ്യത കൂടുതൽ സ്ത്രീകളിൽ

മൂത്രത്തിൽ പഴുപ്പ്; പിടിപെടാൻ സാധ്യത കൂടുതൽ സ്ത്രീകളിൽ

പൊതുയിടങ്ങളിൽ നല്ല വൃത്തിയുള്ള ശുചിമുറികളില്ല, ജോലി സ്ഥലത്തെ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കുമ്പോൾ
മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും മൂത്രത്തില്‍ പഴുപ്പുണ്ടാകാനും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ സാധ്യതകള്‍ കൂടുതലാണ്.

ജോലി തിരക്കും കുടുംബജീവിതത്തിലെ മറ്റ് തിരക്കുകളാലും കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കാതിരിക്കുന്നതും മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കുന്നതുമാണ് ഇതിന് പ്രധാന കാരണമാകുന്നത്.

പൊതുവെ നോക്കിയാൽ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ നല്ലരീതിയില്‍ ലഭ്യമല്ലാത്തതിനാല്‍ തന്നെ പലപ്പോഴും സ്ത്രീകളാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടാറ്. ഇത്തരം സാഹചര്യങ്ങള്‍ തന്നെയാണ് സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ കൂട്ടാനും കാരണമാകുന്നത്.

എന്തിന്റെ പേരിലായാലും നീണ്ട മണിക്കൂറുകള്‍ മൂത്രം പിടിച്ചുവയ്ക്കുമ്പോള്‍ ബാക്ടീരിയകള്‍ പതിന്മടങ്ങ് വേഗത്തില്‍ പെരുകുന്നു. ഇതോടെയാണ് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത്.

സ്ത്രീകളില്‍, ഫൈബ്രോയിഡുകളുണ്ടെങ്കിലും മൂത്രത്തില്‍ പഴുപ്പുണ്ടായേക്കാം. ഈ മുഴ മൂത്രസഞ്ചിയില്‍ വന്ന് അമരുന്നതാണ് പ്രശ്‌നമാവുക. അന്‍പത് ശതമാനം സ്ത്രീകള്‍ക്കും ജിവിതത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ പഴുപ്പ് വന്നുകാണുമെന്നാണ് പഠനങ്ങൽ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*