വിവാദം നിറഞ്ഞ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ബോളുവുഡ് നടി ഊര്‍മിള മണ്ടോദ്കര്‍

തൊണ്ണൂറുകളിലെ ബോളിവുഡ് നായിക ഊര്‍മിള മണ്ടോദ്കര്‍ സിനിമാപ്രേമികളുടെ ഒരു ഹരമായിരുന്നു. 2019ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ട് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച താരം കൂടിയാണ് ഊര്‍മിള.

അടുത്തിടെ ഡിഎന്‍എ ഡെയ്‌ലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് മൊഹ്‌സിനുമായുള്ള വിവാഹബന്ധത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിനിടെയുണ്ടായിരുന്ന വിവാദങ്ങളും വാര്‍ത്തയായിരുന്നു.

2016ലായിരുന്ന ഊര്‍മിള-മൊഹ്‌സിന്‍ വിവാഹം.മൊഹ്‌സിന്‍ ഒരു മുസ്ലീം ആയിരുന്നു. പക്ഷെ ഇരുവരും വിശ്വസിച്ചിരുന്നത് അവരുടെ മതത്തിലായിരുന്നു. എന്നാല്‍ ഞങ്ങളുടെ വിവാഹം എല്ലാവര്‍ക്കും ഒരു പ്രശ്‌നമായിരുന്നു.

പക്ഷെ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് തുടര്‍ന്നു. അവര്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. തീരുമാനങ്ങളെടുക്കുന്നതിലൊന്നും നാണക്കേട് തോന്നിയിരുന്നില്ല, താരം പറഞ്ഞു. താനൊരു ഹിന്ദുവാണ്.

മതം തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കാണ്. മാത്രമല്ല ഞാന്‍ മതം മാറിയെങ്കില്‍ വളരെ അഭിമാനത്തോടെ തുറന്ന് പറയുമായിരുന്നു. വാര്‍ത്ത വിവാദങ്ങള്‍ മോശം രീതിയാണ്, ഇത് തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment