കനത്ത മഴ ; ഉരുള്‍പൊട്ടലില്‍ നാല് മരണം
കനത്ത മഴ ; ഉരുള്‍പൊട്ടലില്‍ നാല് മരണം : കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വടക്കന്‍ ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുകയാണ്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കട്ടിപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങളിലെ പതിനൊന്നു പേരെ കാണാതായി.
പ്രതികൂല കാലാവസ്ഥയിലും നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. കോഴിക്കോട് വയനാട് ദേശീയപാതയില്‍ പുനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലുമുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെയ്‌ക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു.
Leave a Reply