നിരോധനത്തിൽ വലഞ്ഞ് വാവേ

അനിശ്ചിതത്വത്തിൽ വാവേ , അമേരിക്കയുടെ നിരോധനം വന്നതിനെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയ്ക്ക് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലും വിലക്ക്. നിരോധനത്തെ തുടര്‍ന്ന് വിവിധ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സംഘടനകളികള്‍ നിന്നും വാവേയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിരോധനത്തെ തുടർന്ന് എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷനിലെയും വൈഫൈ അലയന്‍സ് ഗ്രൂപ്പിലേയും അംഗത്വവും വാവേയ്ക്ക് നഷ്ടമായി. യു.എസ് വാണിജ്യ വകുപ്പിന്റെ ഉത്തരവ് പാലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന എസ്ഡി കാര്‍ഡ് അസോസിയേഷന്‍ പറഞ്ഞു.

വാവേയ്ക്ക് അംഗത്വം നഷ്ടമായതോടെ വാവേയക്ക് വരാനിരിക്കുന്ന ലാപ്‌ടോപ്പുകളിലും സ്മാര്‍ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും മെമ്മറി സെമി കണ്ടക്ടര്‍ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന ജെ.ഇ.ഡി.ഇ.സി. യില്‍ നിന്നും വാവേയെ ഒഴിവാക്കിയിട്ടുണ്ട്. വാവേയ്ക്ക് ആന്‍ഡ്രോയിഡ് സേവനങ്ങള്‍ നല്‍കിവരുന്നത് അവസാനിപ്പിക്കുകയാണെന്ന് ഗൂഗിളും അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment