കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…!
കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…!
കടുകിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത്. പല അസുഖങ്ങളും അകറ്റാനുള്ള മാന്ത്രിക ഗുണങ്ങള്‍ കടുകിന് കൂടുതലാണ്.
ദിവസവും ആഹാരത്തില്‍ കടുക് ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരാതിരിക്കാനും കഴിയും. ആരോഗ്യപൂര്‍ണമായ വടിവൊത്ത ശരീരത്തിനും ചര്‍മ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും ഉത്തമ മാര്‍ഗം കൂടിയാണ് കടുക്.
ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മൈഗ്രെയ്ന്‍ ചെറുക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കടുകിന് കഴിയും.
കാഴചയില്‍ കുഞ്ഞനാണെങ്കിലും സെലേനിയം, മഗ്‌നീഷ്യം എന്നിവ ധാരാളമായി കടുകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സോലുബിള്‍ ഡയെറ്ററി ഫൈബര്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ്. അതുകൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
വേദനയുള്ള ഭാഗങ്ങളില്‍ ദിവസവും ഒരു നേരം കടുകെണ്ണ പുരട്ടുന്നത് വേദനയകറ്റാന്‍, പ്രത്യേകിച്ച് നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.
Leave a Reply
You must be logged in to post a comment.