കല്ലുമ്മക്കായ കഴിച്ച് നോക്കൂ… പലതുണ്ട് ഗുണം..!
കല്ലുമ്മക്കായ കഴിച്ച് നോക്കൂ… പലതുണ്ട് ഗുണം..!
ഇന്നത്തെ കാലത്തെ പുരുഷന്‍മാരെ പലപ്പോഴും അലട്ടുന്ന ഒന്നാണ് ആരോഗ്യമില്ലാത്ത ശരീരവും ആരോഗ്യക്കരുറവും മസിലില്ലാത്തതും എല്ലാം.
എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി അല്‍പം കല്ലുമ്മക്കായ കഴിച്ച് നോക്കൂ. എത്ര വല്ല്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ.
വളരെ രുചികരമായ ഒരു വിഭവമാണ് കല്ലുമ്മക്കായ. അതുപോലെതന്നെ ഗുണത്തിലും. ആരോഗ്യത്തിന് പല വിധത്തില്‍ ഗുണം നല്‍കുന്ന ഒന്നാണ് കല്ലുമ്മക്കായ. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് കുറഞ്ഞതും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. കല്ലുമ്മക്കായ കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത കൊഴുപ്പും കലോറിയും കുറക്കുന്നു.
കല്ലുമ്മക്കായയില്‍ 18 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാല്‍ ഒരു ഗ്ലാസ്സ് കുടിക്കുന്നതിനേക്കാള്‍ ഗുണമാണ് അല്‍പം കല്ലുമ്മക്കായ കഴിക്കുന്നത്. ഒപ്പം അമിനോ ആസിഡ് കൊണ്ടും സമ്പുഷ്മാണ് കല്ലുമ്മക്കായ. അത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
ആരോഗ്യമുള്ള ഹൃദയത്തിനും കല്ലുമ്മക്കായ ഉത്തമമാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കുന്നു. ഇത് ഏത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും കേമനാണ്.
നല്ല ഉറച്ച മസിലിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. പുരുഷന്‍മാര്‍ സ്ഥിരമായി ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
ആര്‍ത്രൈറ്റിസ് കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് ഒരു നല്ല ഭക്ഷണമാണ് കല്ലുമ്മക്കായ. അതുപോലെതന്നെ സന്ധിവേദന, പേശീവേദന എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് കല്ലുമ്മക്കായ
എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കുന്നതിന് കല്ലുമ്മക്കായ സ്ഥിരമാക്കാവുന്നതാണ്. പല വിധത്തിലുള്ള ദന്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു
വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍, തടി കുറക്കുന്നതിനും കുടവയര്‍ ഒതുക്കുന്നതിനും, ആസ്ത്മ, അനീമിയ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കല്ലുമ്മക്കായ ഉത്തമമാണ്.
Leave a Reply