ഉത്രയെ കൊന്നത് മകനല്ല; അടിച്ച് അവശനാക്കി കുറ്റം സമ്മതിപ്പിച്ചു; സൂരജിന്റെ കുടുംബം

ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്തം പൊലീസ് സൂരജിന്റെ തലയില്‍ കെട്ടിവച്ചതെന്ന് കുടുംബം

കൊല്ലം അഞ്ചലിലെ ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്തം പൊലീസ് സൂരജിന്റെ തലയില്‍ കെട്ടിവച്ചതെന്ന് സൂരജിന്റെ കുടുംബം. അടിച്ച് അവശനാക്കിയാണ് സൂരജിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്.

Also Read: ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സൂരജിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ അച്ഛന്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സൂരജിന്റെ കുടുംബം ആരോപിച്ചു. ഇതിനായി ലക്ഷങ്ങള്‍ മുടക്കുമെന്നും വിജയസേനന്‍ പറഞ്ഞതായും ഇവര്‍ പറയുന്നു.

പാമ്പുകടിയേറ്റതിന്റെ ചികില്‍സയുടെ ഭാഗമായി സ്വന്തം വീട്ടിലെത്തിയ ഉത്രയെ ഭര്‍ത്താവ് സൂരജ് കരിമൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. പാമ്പിനെ കൊണ്ടുവരുന്നതിനായി സൂരജ് ഉപയോഗിച്ച കുപ്പി നേരത്തേ അന്വേഷണ സംഘം കണ്ടെത്തി.

ഉത്രയുടെ വീടിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്. 98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയായിരുന്നു അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചല്‍ സ്വദേശിയായ ഉത്രയെ വിവാഹം കഴിച്ചത്.

ഇതിന് ശേഷവും പല ആവശ്യം പറഞ്ഞ് സൂരജ് ഭാര്യാവീട്ടില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വകാര്യ ബാങ്കിലെ പണം ഇടപാടുമായി ബന്ധപ്പെട്ട ജോലിയുണ്ടെങ്കിലും ശമ്പളം കുറവെന്ന പേരിലായിരുന്നു പണം വാങ്ങല്‍.

ഒടുവില്‍ എല്ലാ മാസവും എണ്ണായിരം രൂപ വീതം വാങ്ങുന്നതും പതിവാക്കി. പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് കൊലപാതകത്തിലേക്ക് ഇയാള്‍ നീങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*