ഉത്ര വധക്കേസ്; നിരപരാധിയെന്ന് സൂരജിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍

ഉത്ര വധക്കേസ്; സൂരജിന്റെ അച്ഛന്‍ ജാമ്യാപേക്ഷ നല്‍കി

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അച്ഛനും മൂന്നാം പ്രതിയുമായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍ പണിക്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

കേസില്‍ താന്‍ നിരപരാധിയാണെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ പണിക്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

സൂരജ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേന്ദ്ര പണിക്കര്‍ അറസ്റ്റിലാകുന്നത്.

മുന്‍പ് സുരേന്ദ്ര പണിക്കര്‍ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായി രുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷില്‍ നിന്നും പാമ്പിനെ പതിനായിരം രൂപ നല്‍കി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു.

തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാള്‍ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു.

എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഉത്ര മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*