BREAKING NEWS: ഉത്ര കൊലക്കേസ്; ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം

ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം



കൊല്ലം അഞ്ചലില്‍ ഉത്ര എന്ന ഇരുപത്തിയഞ്ചുകാരിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം. അപൂര്‍വങ്ങളില്‍ അത്യപൂര്‍വ്വ കേസായി കണ്ടാണ്‌ കോടതി വിധി പ്രസ്താവിച്ചത്. ചുമത്തിയ നാല് കേസിലും സൂരജിന് ജീവപര്യന്തമാണ് കോടതി വിധിച്ചത്.

കഴിഞ്ഞ വര്‍ഷം മെയ് ഏഴിനാണ് കിടപ്പു മുറിയില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ഇടത് കൈയ്യില്‍ പാമ്പ് കടിയേറ്റതിന്‍റെ പാട് കണ്ടെത്തി.

വീണ്ടും മകള്‍ക്ക് പാമ്പ് കടിയേറ്റതില്‍ സംശയം തോന്നിയ അച്ഛന്‍ വിശ്വസേനനും, അമ്മ മണിമേഖലയുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

പാമ്പുകടിയേറ്റതിന്റെ ചികില്‍സയുടെ ഭാഗമായി സ്വന്തം വീട്ടിലെ ത്തിയ ഉത്രയെ ഭര്‍ത്താവ് സൂരജ് കരിമൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. ഭര്‍ത്താവ് സൂരജ് 10000 രൂപയ്ക്ക് വാങ്ങിയ കരിമൂഖനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊന്നത്.

98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയായിരുന്നു അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചല്‍ സ്വദേശി യായ ഉത്രയെ വിവാഹം കഴിച്ചത്.

ഒടുവില്‍ എല്ലാ മാസവും എണ്ണായിരം രൂപ വീതം വാങ്ങുന്നതും പതിവാക്കി. പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് കൊലപാതകത്തിലേക്ക് ഇയാള്‍ നീങ്ങിയത്.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply