ഉത്രയുടെ കൊലപാതകം: കേസ് തെളിഞ്ഞാല്‍ സൂരജിനെ കാത്തിരിക്കുന്നത് തൂക്കുമരം

ഉത്രയുടെ കൊലപാതകം: കേസ് തെളിഞ്ഞാല്‍ സൂരജിനെ കാത്തിരിക്കുന്നത് തൂക്കുമരം

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന് ഭര്‍ത്താവ്. കേരളം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. 10000 രൂപയ്ക്ക് ഭര്‍ത്താവ് കരിമൂഖന്‍ പാമ്പിനു കൊടുത്ത ക്വട്ടേഷന്‍.

കൊല്ലം അഞ്ചലില്‍ ഉത്ര എന്ന ഇരുപത്തിയഞ്ചുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ലോകത്തേ തന്നെ അത്യപൂവ്വ ക്രൈം. ഭര്‍ത്താവ് സൂരജ് 10000 രൂപയ്ക്ക് വാങ്ങിയ കരിമൂഖന്‍ ആണ് ഉത്രയേ കൊന്നത്.

Also Read: ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അതായത് ഭാര്യയേ കൊല്ലാം കരിമൂഖനു ക്വട്ടേഷന്‍ കൊടുത്ത ലോകത്തേ അത്യപൂര്‍വ ഭര്‍ത്താവും കേസും. ഭര്‍ത്താവ് സൂരജ് 28 വയസ്, കൂട്ടാളികളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേസ് തെളിഞ്ഞാല്‍ ഇവരെ കാത്തിരിക്കുന്നത് തൂക്കു മരം തന്നെ എന്നും സൂചനകള്‍ മാത്രന്മല്ല വന്യ ജീവി നിയമ പ്രകാരം ജീവ പര്യന്തം തടവ് വേറെയും. ഉത്രയെ കൊല്ലാം കരിമൂഖനു 10000 രൂപക്ക് ക്വട്ടേഷന്‍ കൊടുത്തു എന്ന് തെളിഞ്ഞതോടെ ഇതുവരെ സൂരജ് പറഞ്ഞ നുണ കഥകള്‍ എല്ലാം പൊളിഞ്ഞടുങ്ങി.

Also Read: ഇവൾ ലോകത്തിലെ ഏറ്റവും സെക്സിയറ്റ് വുമൺ

കേസ് അന്വേഷിക്കുന്ന പോലീസിനു തന്നെ ജനങ്ങള്‍ അഭിനന്ദനം നല്കുകയാണ്. ഒരിക്കലും തെളിയാന്‍ സാധ്യത ഇല്ലാത്ത കേസാണ് ചില സംശയങ്ങളുടെ കച്ചി തുരുമ്പില്‍ കയറി പിടിച്ച് കേരളാ പോലീസ് തെളിയിക്കുന്നത്.

പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ള സൂരജ് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതായി പോലിസിന് വിവരം ലഭിച്ചു.സൂരജ് പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പാമ്പ് പിടിത്തക്കാരുമായി സൂരജിന് ബന്ധമുണ്ടെന്നും ഉത്രയുടെ മാതാപിതാക്കളും ആരോപിക്കുന്നു.

തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന്‍ വിശ്വസേനനും, അമ്മ മണിമേഖലയുമാണ് പൊലീസില്‍ പരാതി നല്‍കിയത്. മെയ് ഏഴിനാണ് കിടപ്പു മുറിയില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ഇടത് കൈയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി.

അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് ഉത്ര സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ടാമതും പാമ്പുകടിയേറ്റതും മരണം സംഭവിച്ചതും. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും ഉറങ്ങുന്നതിനിടയിലായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

പാമ്പ് കടിയേറ്റ ദിവസം ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പു മുറിയുടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പു മുറിയുടെ ജനാലകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി സൂരജ് ഇത് വീണ്ടും തുറക്കുകയായിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.

പാമ്പിനെ ആദ്യം കണ്ടെത്തിയതും സൂരജാണ്.അടൂരിലെ വീട്ടില്‍ വച്ച് പാമ്പ് കടി ഏല്‍ക്കുന്നതിന് മുമ്പ് ഒരു തവണ വീടിന്റെ ഗോവണിക്ക് സമീപം ഉത്ര പമ്പിനെ കണ്ടിരുന്നു. അന്ന് ഈ പാമ്പിനെ സൂരജ് പിടികൂടി വീടിന് പുറത്തു കൊണ്ടു പോയി കളയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*