പാലക്കാട് വി കെ ശ്രീകണ്ഠന് അട്ടിമറി മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യഫലം പുറത്തെത്തുമ്പോള്‍ പാലക്കാട് വി കെ ശ്രീകണ്ഠന്‍ ലീഡ് നില വളരെ ഉയര്‍ന്നിരിക്കുകയാണ്. എ ഐ സി സിയും കെ പി സി സിയും പോലും കിട്ടില്ല എന്ന് എഴുതിയിട്ട പാലക്കാട് വോട്ടുകള്‍ എണ്ണുമ്പോള്‍ വി കെ ശ്രീകണ്ഠന്റെ ലീഡ് 25223 വോട്ടുകള്‍ ആണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും ഭൂരിപക്ഷം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കാണിക്കുന്നത് പാലക്കാട് ശ്രീകണ്ഠനാണ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എം ബി രാജേഷിന് ആയിരുന്നു ലീഡ് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതില്‍ 2009 മുതല്‍ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment