നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച വി. മുരളീധരന് നൈജീരിയയില്‍ ‘ഗാര്‍ഡ് ഓഫ് ഓണര്‍’

നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച വി. മുരളീധരന് നൈജീരിയയില്‍ ‘ഗാര്‍ഡ് ഓഫ് ഓണര്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് ‘ഡെമോക്രസി ഡേ’ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നൈജീരിയയിലെത്തിയ കേന്ദ്രമന്ത്രി വി .മുരളീധരന് ഉജ്ജ്വല സ്വീകരണം. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ വി. മുരളീധരന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കാറുള്ള ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കിയാണ് വിമാനത്താവളത്തില്‍ വി മുരളീധരന് സ്വീകരണം ഒരുക്കിയത്. ‘ഡെമോക്രസി ഡേ’ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാര്‍ദ്ദപരമായ ബന്ധമാണ് നിലനിര്‍ത്തി വരുന്നതെന്നും ഈ സന്ദര്‍ശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*