മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു

മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു

മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.

വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു മരണം. കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു. 1940 കളിലും 1950 കളിലും പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

രണ്ടുതവണ പാര്‍ലമെന്റ് അംഗവുമായിരുന്നു. സിപിഎം സിപിഐയുടെ പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. 2006 പിസി ജോര്‍ജിനെതിരെ മത്സരിച്ചുവെങ്കിലും തോല്‍ക്കുകയാണ് ഉണ്ടായത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply