വായുമലിനീകരണം : ജനങ്ങളെ സ്‌ഫോടനത്തില്‍ കൊല്ലുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്ത്. മനുഷ്യരെ ഇങ്ങനെ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതം നരക തുല്യമാണെന്നും കോടതി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കെവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക്ക് ഗുപ്ത എന്നിവര്‍ അടങ്ങുന്ന ബഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചത്.

അതേസമയം മലിനീകരണത്തിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് ചോദിച്ച്‌ കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു.
സര്‍ക്കാരുകള്‍ കാര്യങ്ങളെ കൂടുതല്‍ ഗൗരവമായി കാണണമെന്നും രാഷ്ട്രീയം കളിക്കാനുമായി മലനീകരണം വിഷയമാക്കരുതെന്നും വായു ശുദ്ധീകരണ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്ന കാര്യത്തില്‍ ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കാത്തതെന്തെന്നും കോടതി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply