ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ

ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ




ദുരൂഹസാഹചര്യത്തിൽ കൊച്ചി മുട്ടാർ പുഴയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹൻ പൊലീസ് പിടിയിലായി.

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനു മോഹൻ കർണാട കയിലെ കാർവാറിൽ നിന്നാണ് പിടിയിലായത്.

സനു മോഹൻ കൊല്ലൂർ മൂകാംബി കയിൽ ആറ് ദിവസം താമസിച്ചി രുന്നതായി സ്ഥിരീകരിച്ചതോടെയാണ് കർണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത് .

ഏപ്രിൽ 10 മുതൽ 16 -ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകിയ വിവരം .

മാന്യമായാണ് പെരുമാറിയത് . അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല . മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു .

ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു . താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു. കസ്റ്റഡിയിലായ സനു മോഹനനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*