ലൈംഗിക പീഡന പരാതി: നിര്‍മ്മാതാവ് വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡന പരാതി: നിര്‍മ്മാതാവ് വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം

നിര്‍മ്മാതാവ് വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം. മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വൈശാഖ് രാജന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പെണ്‍കുട്ടി പീഡനം നടന്നുവെന്ന് പറയുന്ന തീയതിയില്‍ വൈശാഖ് രാജന്‍ സ്ഥലത്തില്ലായിരുന്നു എന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വൈശാഖ് രാജനെതിരെ മോഡല്‍ നല്‍കിയ കേസിലാണ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

മോഡല്‍ വൈശാഖ് രാജനെ ബ്ലാക്ക്മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിനിമാ രംഗത്തുള്ളവരെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയില്‍ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകന്‍ സൈബി ജോസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply