വൈഷ്ണോ ദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വൈഷ്ണോ ദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മു-കശ്മീരിലെ കതുവ ജില്ലയിൽ വാഹനാപകടത്തിൽ രണ്ടു തീർത്ഥാടകർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. മാതാ വൈഷ്ണോ ദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജമ്മു-പത്താൻകോട്ട് ഹൈവേയിലാണ് സംഭവം. തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

രണ്ടുപേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ 24 പേർക്ക് ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. തീര്‍ഥാടകരെല്ലാം ഗുജറാത്ത്‌ സ്വദേശികളാണ്.

Also Read >> ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു: അപകടം ഒഴിവായത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു. കാഞ്ഞിരപ്പിള്ളി ബസ് സ്റ്റാന്‍ഡിനടുത്താണ് സംഭവം.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കൂരാലി സ്വദേശി സന്തോഷാണ് സീറ്റില്‍ കുഴഞ്ഞു വീണത്. ഷുഗര്‍ ലെവല്‍ പെട്ടന്നു താഴ്ന്നതാണ് സന്തോഷ് തളര്‍ന്നു വീഴാന്‍ കാരണമായത്.

കാഞ്ഞിപ്പള്ളി ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി തളര്‍ന്നു വീഴുന്നതിനു മുന്നേ സന്തോഷിന് ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചതിനാല്‍ അപകടമൊഴിവായി.

യാത്രക്കാരും പൊലീസും ചേര്‍ന്ന് സന്തോഷിനെ ഉടന്‍ തന്നെ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു ഡ്രൈവര്‍ എത്തി സര്‍വ്വീസ് പൂര്‍ത്തീകരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply