വാളയാര്‍ കേസ് സി.ബി.ഐയ്ക്ക് വിടണം; ഗൗരവത്തോടെ പരിഗണിക്കുമെന്ന് സ്പീക്കര്‍

പാലക്കാട് : വാളയാര്‍ കേസിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണം സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ടാണ് യു.ഡി.എഫ്, എം.പിമാര്‍ പ്രതിഷേധിച്ചത്.

വാളയാര്‍ കേസ് അട്ടിമറിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടണമെന്നും യു.ഡി.എഫ് എം.പിമാര്‍ ആവശ്യപ്പെട്ടു.വാളയാര്‍ കേസ് ഗൗരവമേറിയ വിഷയമെന്നും പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കണമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു.

അതേസമയം വാളയാര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഹൈക്കോടതിയില്‍ വിശ്വാസമുണ്ടെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply