വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തെ വള്ളം മറിഞ്ഞു കാണാതായി
വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു ; രണ്ടുപേരെ കാണാതായി
കോട്ടയം : കോട്ടയം ജില്ലയിലെ മഴക്കെടുതി റിപ്പോർട്ട് ചെയ്യാനായി പോയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു. മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളമാണ് വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറിലേക്കുള്ള എഴുമാംകായലിൽ മറിഞ്ഞത്.
മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. ചാനല്‍ സംഘത്തിന്റെ കാർ ഡ്രൈവർ ബിബിന്‍ പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി ഫയർഫോർസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
Leave a Reply