കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന
കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന
നടി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഎംഎംഎയിൽ വീണ്ടും പൊട്ടിത്തെറി.കേസിൽ കക്ഷിചേരാനുള്ള കക്ഷിച്ചേരാനുളള എഎംഎംഎയുടെ ശ്രമം പാളാൻ കാരണം സംഘടനയിലെ വനിതാ അംഗങ്ങളെന്നു കുറ്റപ്പെടുത്തൽ.ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളെ കണ്ട നടൻ ജഗദീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ജഗദീഷിനെ തള്ളി നടി രചനാ നാരായണൻകുട്ടി രംഗത്തെത്തി.സംഭവത്തിനു ശേഷം ദിലീപിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് വനിതാ അംഗങ്ങളുടെ ഇടയിൽ നിന്നും ആരോപണം ഉയർന്നിരുന്നു.ഈ ആരോപണം ഇല്ലാതാക്കാനായിരുന്നു കേസിൽ കക്ഷി ചേരാനുള്ള നീക്കം.എന്നാൽ കേസിൽ കക്ഷി ചേരാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും പകരം വനിത അംഗങ്ങളുടെ താൽപര്യ പ്രകാരമായിരുന്നെന്നും ട്രഷറർ ജഗദീഷ് പറഞ്ഞു.
യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിൽ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചനയൊന്നും നടന്നിട്ടില്ലെന്നും .നൽകിയ ഹർജിയിൽ പാളിച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഈ അഭിപ്രായത്തിനെതിരെ നടിമാർ രംഗത്തെത്തിയിട്ടുണ്ട്.അതേസമയം ജഗദീഷ് പറഞ്ഞതു പോലെ ഹർജിയിലുണ്ടായ പിഴവിനെ കുറിച്ച് നടിമാർ സമ്മതിക്കുന്നുണ്ട്.
ഇത് തയ്യാറാക്കിയ എക്സിക്യൂട്ട് അംഗത്തിനോട് ഇതിനെ കുറിച്ച് വിശദീകരണ ചോദിക്കാൻ എഎംഎംഎ തയ്യാറായിട്ടില്ല. ഹര്‍ജിയിലെ പാളിച്ചകളെക്കുറിച്ച് നിയമോപദേശം തേടാന്‍ സെക്രട്ടറി ഇടവേള ബാബുവിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കും.
Leave a Reply