വനിതാ മതില്‍ ; പങ്കാളിത്തം കുറഞ്ഞാല്‍ നടപടിയെന്ന് കുടുംബശ്രീയ്ക്ക് ഭീഷണി സന്ദേശം
വനിതാ മതില്‍ ; പങ്കാളിത്തം കുറഞ്ഞാല്‍ നടപടിയെന്ന് കുടുംബശ്രീയ്ക്ക് ഭീഷണി സന്ദേശം
തിരുവനന്തപുരം : വനിതാമതിലില്‍ പങ്കാളിത്തത്തെചൊല്ലി കുടുംബശ്രീ-അയല്‍ക്കൂട്ടങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശങ്ങള്‍. വായ്പയടക്കമുള്ള ആനുകൂല്യങ്ങളെല്ലാം തടയുമെന്ന ഭീഷണിയാണ് വാട്‌സാപ്പ് സന്ദേശമായി പ്രചരിക്കുന്നത്.
കുടുംബശ്രീയുടെ മലപ്പുറം അസിസ്റ്റന്റ് ജില്ല മിഷന്‍ കോര്‍ഡിനേറ്ററുടെ മുന്നറിയിപ്പെന്ന നിലയിലാണ് ഭീഷണി സന്ദേശങ്ങള്‍. വനിതാ പങ്കാളിത്തം കുറവുള്ള അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പരും നല്‍കണമെന്നും സഹകരണം കുറഞ്ഞ അയല്‍ക്കൂട്ടങ്ങള്‍ ജില്ലാ മിഷന് ആവശ്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
15 വയസെങ്കിലും പ്രായമായ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ അവരെയും പങ്കെടുപ്പിക്കണമെന്നും . കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം പോലും കാര്യമാക്കേണ്ടതില്ലെന്നുമാണ് സന്ദേശം ംം
കുടുംബശ്രീയുടെ മലപ്പുറം അസിസ്റ്റന്റ് ജില്ല മിഷന്‍ കോര്‍ഡിനേറ്ററുടെ മുന്നറിയിപ്പെന്ന നിലയിലാണ് ഭീഷണി സന്ദേശങ്ങള്‍. വനിതാ പങ്കാളിത്തം കുറവുള്ള അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പരും നല്‍കണമെന്നും സഹകരണം കുറഞ്ഞ അയല്‍ക്കൂട്ടങ്ങള്‍ ജില്ലാ മിഷന് ആവശ്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്
Leave a Reply
You must be logged in to post a comment.