വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍ : വനിതാ പോലീസ് സ്റ്റേഷന്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകളിൽ വിളിച്ച്‌ വനിതാ പോലീസുകാരെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം തുമ്പ പുറമ്പോക്ക് വീട്ടില്‍ ജോസിനെ (29)യാണ് തൃശ്ശൂര്‍ എ സി പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഫോണില്‍ അസഭ്യം വിളിക്കുന്നത് മൂന്ന് മാസമായി ഇയാൾ തുടരുകയായിരുന്നു. എസ് ഐ സിന്ധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകള്‍, പിങ്ക് പോലീസ്, വനിതാ ഹെല്‍പ്പ് ലൈന്‍, വനിതാ സെല്‍ എന്നീ ഓഫീസുകളിലേക്കും വനിതാ പേലീസുകാരുടെ ഔദ്യോഗിക നമ്പറുകളിലേക്കും വിളിച്ച്‌ അസഭ്യം പറയുകയാണ് ഇയാളുടെ പതിവ്. തിരുവനന്തപുരം ജില്ലയില്‍ ഇയാളുടെ പേരില്‍ പതിനഞ്ചും എറണാകുളത്തും തൃശ്ശൂര്‍ സിറ്റിയിലും രണ്ടുവീതവും കേസുകളുണ്ട്.

ഐ പി എസ് ഉദ്യോഗസ്ഥയെ അസഭ്യം വിളിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്. നിരവധി മൊബൈല്‍ ഫോണ്‍ നമ്ബരുകളില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ ചെയ്തിരുന്നത്. എ എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply