കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ് പിടിയിൽ
കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ് പിടിയിൽ : കൊലയ്ക്ക് മുന്‍പ് അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്തതായി മൊഴി
ഇടുക്കി : നാടിനെ നടുക്കിയ തൊടുപുഴ കമ്പക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പോലീസ് പിടിയിലായി. രണ്ട് ഫോണും വീട്ടിൽ ഉപേക്ഷിച്ച ശേഷം ബുധനാഴ്ച്ച പുലർച്ചെ നേര്യമംഗലത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കാൻ എത്തിയപ്പോഴാണ് ഇയാൾ പോലീസ് വിരിച്ച വലയിൽ കുടുങ്ങിയത്.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊല്ലപ്പെട്ട കൃഷ്ണന്റെ പ്രാധാന ശിഷ്യനായ അനീഷ് കൂടി പിടിയിലായതോടെ കേരളത്തെ ഞെട്ടിച്ച അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷ.അതേസമയം, ഇന്നലെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കൂട്ട്പ്രതി ലിബീഷിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട്പോകും.
പ്രതികൾ കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷ്ട്ടിച്ച് പണയം വച്ച സ്വർണം വീണ്ടെടുക്കുന്നതിനൊപ്പം കാരിക്കോട്ടെ ലിബീഷിന്റെ വീട്ടിലും കൊലനടന്ന കമ്പക്കാനത്തെ വീട്ടിലും എത്തിച്ച് തെളിവെടുക്കും.മുൻപത്തേ തെളിവെടുപ്പിൽ കൂട്ടകൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തിരുന്നു.
Leave a Reply