അതിരുകടന്ന് പരസ്യ പരിപാടികള്‍: രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന രീതിയില്‍ പരസ്യകാര്‍ഡുകള്‍ വിതറി പരിഭ്രാന്തി പരത്തിയ കോഫി ഷോപ്പിനെതിരെ കേസ്
അതിരുകടന്ന് പരസ്യ പരിപാടികള്‍: രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന രീതിയില്‍ പരസ്യകാര്‍ഡുകള്‍ വിതറി പരിഭ്രാന്തി പരത്തിയ കോഫി ഷോപ്പിനെതിരെ കേസ്
ഒറ്റനോട്ടത്തില്‍ രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലുള്ള പരസ്യകാര്‍ഡുകള്‍ അടിച്ച് പ്രമോഷന്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ വൈകീട്ടാണ് സംഭവം.
ഒരു സ്വകാര്യ കോഫി ഷോപ് ടീമാണ് രണ്ടായിരം രൂപയുടെ നോട്ടിന്റെ മാതൃകയില്‍ പരസ്യം ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചത്. മിഠായിത്തെരുവ് ഹനുമാന്‍ കോവിലിന് മുമ്പിലായി ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവത്തിന് തുടക്കം.
ഒരു നാടകീയത സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇവര്‍ പ്രമോഷന്‍ പരിപാടി പദ്ധതിയിട്ടത്. ഒരു ബാഗില്‍ ഒളിപ്പിച്ച നോട്ടുകള്‍ ആളുകള്‍ കണ്ടെത്തുയും അത് പുറത്തെടുക്കുകയും, വിതറുകയും, ഓടുകയുമെല്ലാമാണ് ചെയ്തത്. നടക്കാവിലും മാനാഞ്ചിറ സ്‌ക്വയറിനുള്ളിലും സരോവരം ബയോപാര്‍ക്കിന് സമീപവുമെല്ലാം പരിപാടി ആവര്‍ത്തിച്ചു.
ഇതുപോലെ വേറിട്ട രീതിയിലൊരു പ്രമോഷന്‍ പ്രോഗ്രാം നടത്തിയതിന് കാരണം വെല്ലുവിളി നേരിടുന്ന ഫീല്‍ഡില്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് സംഘാടകരുടെ വാദം.
ഇതുപോലെയുള്ള വ്യത്യസ്തതകള്‍ കടയ്ക്കുള്ളിലും ഒളിപ്പിച്ചിട്ടുണ്ടെന്ന് ടെലിസ്റ്റോറി എംഡി അജ്‌നാസ് പറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പരിഭ്രാന്തി പരത്തിയതിന് ടൗണ്‍ പൊലീസ് കേസെടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.
Leave a Reply
You must be logged in to post a comment.