വാവേയുമായി കൈകോര്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ യു.എസ്

ലിസ്ബണ്‍: യു.എസ് വാവേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു സമാനമായ നിലപാട് യൂറോപ്പും സ്വീകരിക്കണമെന്നും വാവേയുടെ ഉപകരണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നും യു.എസ്സിന്റെ ആവശ്യം.

ചൈനയുടെ 5 ജി മുന്നേറ്റത്തില്‍ നേരത്തെയും യു.എസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യു.എസിന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ കാര്യമായി പരിഗണിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അറുപത്തി അഞ്ച് 5ജി കരാറുകളിലാണ് ചൈന ധാരണയായിരിക്കുന്നത്. ഇതില്‍ പകുതിയും യൂറോപ്യന്‍ കമ്പനികളുമായിട്ടാണ്.

നവംബര്‍ ഒന്നിനാണ് 5 ജി നെറ്റ്‌വര്‍ക്ക് ചൈന രംഗത്തിറക്കിയത്.വാവേയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന 5ജി നെറ്റ് വര്‍ക്ക് ലോകത്തിന്റെ ഡിജിറ്റല്‍ ഗതി മാറ്റിമറിക്കാനുതകുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നേരത്തെ ദക്ഷിണകൊറിയ, യു.എസ്,യു.കെ എന്നീ രാജ്യങ്ങള്‍ 5 ജി നെറ്റ് വര്‍ക്കു തുടങ്ങിയിട്ടുണ്ടെങ്കിലും ടെക് ഭീമന്‍ വാവേയുടെ പിന്തുണയും ചൈനയുടെ ബൃഹദ് ഘടനയും മറ്റു രാജ്യങ്ങളുടെ മുന്നിലേക്ക് ക്ഷണ ദൂരം കൊണ്ടെത്താന്‍ ചൈനയെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*