വായ്പ കുടിശ്ശിക: 30 പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട്‌ ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്‌പ തിരിച്ചടവില്‍ മനഃപൂര്‍വം കുടിശ്ശിക വരുത്തിയ പ്രമുഖ സ്ഥാപനങ്ങളുടെ പട്ടിക പുറത്ത് വിട്ട് റിസര്‍വ്‌ ബാങ്ക്‌. വിവരാവകാശനിയമപ്രകാരമുള്ള മറുപടിയിൽ 30 പ്രമുഖ സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ വിവരം നല്‍കിയിട്ടില്ല.

വാണിജ്യബാങ്കുകള്‍ മുമ്പ് പുറത്തുവിട്ട കണക്കുകൂടിചേര്‍ത്താല്‍ തിരിച്ചടവിന്‌ ശേഷിയുണ്ടായിട്ടും രാജ്യത്തെ 11,000 കമ്പനികള്‍ മനഃപൂര്‍വം വരുത്തിയ കുടിശ്ശിക 1.61 ലക്ഷം കോടിയില്‍പ്പരം വരും.

രാജ്യംവിട്ട മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്‌ജലി ജെംസ്‌ (5044 കോടി), വിജയ്‌ മല്യയുടെ കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌ (2488 കോടി) എന്നിവയും റീ ആഗ്രോ ലിമിറ്റഡ്‌ ( 4197 കോടി ), എബിജി ഷിപ്പ്‌യാര്‍ഡ്‌ (1875 കോടി) , വിന്‍സം ഡയമണ്ട്‌സ്‌(3386 കോടി), രുചി സോയ (3225 കോടി ), റോട്ടോമാക്ക്‌ (2844 കോടി), ഡക്കാണ്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സ്‌ (1951 കോടി) എന്നിവ പട്ടികയിലുല്‍പ്പെട്ട കമ്പനികളാണ്‌.

അതേസമയം ഏറ്റവും കൂടുതല്‍ വായ്‌പ എടുത്ത 30 സ്ഥാപനങ്ങള്‍, ഏറ്റവും കൂടുതല്‍ കിട്ടാക്കടം വരുത്തിയ 30 സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ നല്‍കിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*