വായുവില്‍നിന്ന് കുടിവെള്ളം
ബെംഗളൂരു: ജലക്ഷാമത്തിന് പ്രതീക്ഷയാകുകയാണ് വായുവില്‍നിന്നു കുടിവെള്ളം വേര്‍തിരിച്ചെടുക്കുന്ന സംവിധാനം. ഐ.ടി. കമ്പനികളുടെ പ്രധാനകേന്ദ്രമായ വൈറ്റ് ഫീല്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യകമ്പനി ഇത്തരം യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്. ജര്‍മനിയിലെ ഗ്രീന്‍ ടെക് അക്വ എന്ന സ്ഥാപനമാണ് യന്ത്രം നഗരത്തില്‍ അവതരിപ്പിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന ടെക് സമ്മിറ്റിലും കമ്പനി ഇത് പ്രദര്‍ശനത്തിലെത്തിച്ചു.
അന്തരീക്ഷവായു വലിച്ചെടുത്ത് വെള്ളം വേര്‍തിരിക്കുന്ന ഭാഗം, വെള്ളം ശുദ്ധീകരിക്കുന്ന ഭാഗം, ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്ന ഭാഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് യന്ത്രത്തിലുള്ളത്. വലിച്ചെടുക്കുന്ന വായുവിലെ പൊടിപടലങ്ങള്‍ മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. മൂന്നുതലത്തിലുള്ള ശുദ്ധീകരണമാണ് യന്ത്രത്തില്‍ നടക്കുന്നതെന്നതിനാല്‍ പൂര്‍ണമായി ശുദ്ധമായ കുടിവെള്ളമാണ് യന്ത്രത്തില്‍നിന്ന് ലഭിക്കുകയെന്ന് ഗ്രീന്‍ ടെക് എക്‌സിക്യുട്ടീവ് ആനന്ദ് ഗൗഡ പറയുന്നു.
Leave a Reply
You must be logged in to post a comment.