ഇനി വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷൻ ഇല്ല

ഇനി വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷൻ ഇല്ല
പുതിയ വാഹനങ്ങൾക്ക് ഗ്രൗണ്ട് പരിശോധനയും താൽക്കാലിക രജിസ്ട്രേഷനും ഒഴിവാക്കി മോട്ടോർവാഹനവകുപ്പ്.
ഇതോടെ പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്ന ഉടമകൾക്ക് വലിയൊരു കടമ്പയാണ് ഒഴിവായി കിട്ടുന്നത്.

കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് മോട്ടോർ വാഹന വകുപ്പിൻറെ പുതിയ തീരുമാനം. ഇനിമുതൽ ഷോറൂമിൽ നിന്ന് തന്നെ പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് ലഭിക്കും.

അതിസുരക്ഷാ നമ്പർ പ്ലേറ്റ് ലഭിക്കുന്നതോടെ നിരത്തുകളിൽ ഇനി താല്‍ക്കാലിക സംവിധാനം പൂര്‍ണ്ണമായും ഒഴിവാകും. ഇനി നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് കുറ്റകരമാകും.

ഷോറൂമിൽ നിന്ന് ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഇനിമുതൽ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്കും പിഴ ലഭിക്കും. പത്തുവർഷത്തെ റോഡ് നികുതിക്ക് തുല്യമായ തുകയാണ് പുഴയായി ചുമത്തുന്നത്.

റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ്, ഇൻഷുറൻസ് എന്നിവ എടുത്ത ശേഷം ഫാൻസി നമ്പർ വേണമെങ്കിൽ അക്കാര്യം പ്രത്യേകം അപേക്ഷിക്കണം. വൈകിട്ട് നാലുമണിക്ക് മുമ്പ് വരെ ലഭിക്കുന്ന അപേക്ഷകളിൽ അന്നുതന്നെ നമ്പർ അനുവദിക്കും.

ഇക്കാര്യങ്ങൾ ഡീലർക്കും അപ്പോൾതന്നെ അറിയാനാകും. ഇതിന്റെ അടിസ്ഥാനത്തില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് തയ്യാറാക്കി വാഹനങ്ങളിൽ ഘടിപ്പിച്ചതിനുശേഷമേ വാഹനം കൈമാറാവുവെന്നും ഉത്തരവിൽ പറയുന്നു.

രജിസ്ട്രേഷൻ ലഭിക്കാനായി ഗുരുതര പിഴവുകൾ അപേക്ഷയിൽ വരുത്തിയാൽ വാഹനത്തിൻറെ 10 വർഷത്തെ നികുതി ക്ക് തുല്യമായ തുക ഡീലർ നിന്ന് ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നു.

എല്ലാ ദിവസവും വൈകിട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന നടത്തി അന്നുതന്നെ നമ്പർ അനുവദിക്കും. നമ്പർ പ്ലേറ്റുകൾ നടത്തുന്ന കൃത്രിമത്വം ഇതോടെ തടയാനാകും എന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*