വാഹനവില്പനയിൽ ഇടിവ്; പ്രതിസന്ധിയിൽ വാഹന വിപണി

വാഹനവില്പനയിൽ ഇടിവ്; പ്രതിസന്ധിയിൽ വാഹന വിപണി

മുംബൈ: കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ വാഹനവില്പന കുത്തനെ ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തെ വില്പനയില്‍ 12 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുകയാണെന്നാണ് വിവരം.

2008-09 കാലഘട്ടത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇത്. 17 ശതമാനമായിരുന്നു അന്ന് വില്പന ഇടിഞ്ഞത്.യാത്രവാഹനങ്ങളുടെ വില്പന മുൻ വർഷം ജൂണിലെ 2,73,748 യൂണിറ്റുകളിൽ നിന്ന് 17.54 ശതമാനം കുറഞ്ഞ് 2,25,732 യൂണിറ്റുകളായി.

ഇരു ചക്രവാഹനങ്ങളുടെ വില്പന 18,67,884 യൂണിറ്റുകളിൽ നിന്ന് 11.69 ശതമാനം കുറഞ്ഞ് 16,49,477 യൂണിറ്റുകളായി. വാണിജ്യവാഹനങ്ങളുടെ വില്പന 80, 670 യൂണിറ്റുകളിൽ നിന്ന് 12.27 ശതമാനം കുറഞ്ഞ് 70,771 യൂണിറ്റുകളായി.

കാർ വില്പന 25 ശതമാനവും മറ്റ് യാത്രാ വാഹനങ്ങളുടെ വില്പന 18 ശതമാനവും കുറഞ്ഞു. കാർ വില്പന 2018 ജൂണിലെ 1,83,885 യൂണിറ്റുകളിൽ നിന്ന് 24.97 ശതമാനം കുറഞ്ഞ് 1,39,628 യൂണിറ്റുകളായി. മണ്‍സൂണ്‍ സംബന്ധിച്ച ആശങ്കകളും ബിഎസ് 6 നിബന്ധനകളുമെല്ലാം വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment