ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം മുങ്ങിനടന്ന ഉടമ പിടിയില്‍

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം മുങ്ങിനടന്ന ഉടമ പിടിയില്‍

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ പിടിയില്‍. പാലോട് നന്ദിയോട് സ്വദേശി ബാലുവാണ് അറസ്റ്റിലായത്. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഉടമ നഷ്ടപരിഹാരം അടച്ചിരുന്നില്ല.

2001ല്‍ ആറ്റിങ്ങല്‍ എംഎസിടി കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ഇയാള്‍ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ വീണ്ടും കോടതി ഉത്തരവിടുകയായിരുന്നു. പലിശം അടക്കം എട്ടുലക്ഷം രൂപയോളം ഇയാള്‍ അടക്കാനുണ്ട്. അറസ്റ്റിലായ ഇയാളെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment