വെള്ളപ്പൊക്കവും മുതലാക്കി കമിതാക്കള്‍
വെള്ളപ്പൊക്കവും മുതലാക്കി കമിതാക്കള്‍ ; ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിൽ മോഷണം
കോഴഞ്ചേരി : മഴക്കെടുതിക്കു പിന്നാലെ മാത്യുവിന്റെ കുടുംബത്തെ വീണ്ടും ആശങ്കയിലാക്കി മോഷണ വാർത്ത. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിൽ നിന്നും മാറി ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മാത്യുവിന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണം കവർന്നു.
കവാർച്ചാ കേസിൽ ആറന്മുള കോട്ടയ്ക്കകം ആഞ്ഞിലിമൂട്ടിൽ റിജു വർഗീസ്(37), കോടുകുളഞ്ഞി കാരോട്ട് മംഗലത്ത് കിഴക്കേക്കര വീട്ടിൽ ബിജിത(33) എന്നിവരെ ആറന്മുള പൊലീസ് പിടികൂടി.ആറാട്ടുപുഴ കാവുംമുക്കത്താണ് മാത്യുവിന്റെ വീട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബം വീട്ടിൽ തന്നെയുള്ള സുരക്ഷിത സ്ഥലത്ത് ആഭരണം സൂക്ഷിക്കുകയായിരുന്നു. വെള്ളം ഇറങ്ങിയതിനുശേഷം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്.വീടിന്റെ ജനലഴികൾ അറുത്തുമാറ്റിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മോഷണ വിവരം അറിയുന്നത്.
ഉടനെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാത്വുവിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ബിജിത ഇവരുടെ കാമുകൻ റിജു എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇവരിൽ നിന്നു സ്വർണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Leave a Reply