വേണ്ടി വന്നാല്‍ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
കൊച്ചി: വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്തിറങ്ങുന്ന സിസ്റ്റർ ലൂസി കളപുരയുടെ ആത്മകഥയില്‍ പരാമര്‍ശിക്കാത്ത പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. ഒരു പ്രമുഖ ദിനപത്രത്തോടാണ് സിസ്റ്റര്‍ ലൂസി ഇക്കാര്യം വ്യക്തമാക്കിയത്.
കന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ലൂസി കളപ്പുര ‘കര്‍ത്താവിന്റെ നാമത്തില്‍’ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല.
ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ പതിവ് പോലെ സൈബർ ആക്രമം തുടങ്ങിയിട്ടുണ്ടെന്നും ഇതിനൊന്നും മറുപടി പറയാനില്ലെന്നും സിസ്റ്റർ പറഞ്ഞു, കേസ് നല്‍കിയിട്ടും നടപടിയുണ്ടായില്ല. നിയമം ഇപ്പോഴും അവര്‍ക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്. ആത്മകഥയില്‍ പറയുന്ന കാര്യങ്ങളിലെല്ലാം ഉറച്ച് നില്ക്കുന്നു. സഭയ്ക്ക് തിരുത്താനുള്ള അവസരമാണിതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
- സുപ്രധാന ദിനത്തില്‍ ലിസിയ്ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് പ്രിയദര്ശന്
- വൈഗ 2020 ; സ്റ്റാളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
- ഉള്ളി വില; ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് അക്ഷയ് കുമാര്‍
- ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ!!
- തിരക്കുള്ള റോഡിലൂടെ കാറോടിച്ച് പത്ത് വയസുകാരന്
- റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നു
- സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍
- കടയുടമയെ ഗുണ്ടാസംഘം ആക്രമിച്ചു
- ഷെയ്ന് നിഗം നിര്‍മാണത്തിലേക്ക്
- ശബരിമല യുവതീപ്രവേശനം; ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ല
- പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- തിളങ്ങി സാനിയ; ഫോട്ടോകള്‍ കാണാം
- സിനിമാ ലൊക്കേഷനുകളില്‍ ലഹരി പരിശോധന
- 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തുഞെരിച്ചു കൊന്നു
- ‘ശരിക്കും മരണം എത്ര രസകരമാണ്’ ; വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹത
Leave a Reply