വെണ്മണി ഇനി ഹര്‍ത്താല്‍ രഹിത ഗ്രാമം; ഹർത്താൽരഹിത വെൺമണി എന്ന ബോർഡ് ടൗണിൽ പലയിടത്തും സ്ഥാപിച്ചു
വെണ്മണി ഇനി ഹര്‍ത്താല്‍ രഹിത ഗ്രാമം; ഹർത്താൽരഹിത വെൺമണി എന്ന ബോർഡ് ടൗണിൽ പലയിടത്തും സ്ഥാപിച്ചു
ഇടുക്കി: വെണ്മണി ഇനി ഹര്‍ത്താല്‍ രഹിത ഗ്രാമം. പ്രളയം തകര്‍ത്തെറിഞ്ഞ നാടിന് ഹര്‍ത്താലുകള്‍ കൂടി താങ്ങാന്‍ ശേഷിയില്ല. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ ഹര്‍ത്താല്‍ ആയാലും അതിനോട് സഹകരിക്കേണ്ട എന്നാണ് വ്യാപാരികളുടെ തീരുമാനം.
ഇതിന് നാട്ടുകാരുടെ പൂര്‍ണ്ണ സഹായവും സഹകരണവും വ്യാപാരികള്‍ക്കുണ്ട. ഹർത്താൽരഹിത വെൺമണി എന്ന ബോർഡ് ടൗണിൽ പലയിടത്തും സ്ഥാപിച്ചു കഴിഞ്ഞു.
ഹർത്താലുകൾ കൊണ്ട് വലഞ്ഞ വെൺമണിയിലെ മർച്ചന്റ്സ് അസോസിയേഷൻ യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ആവശ്യമായി വന്നാല്‍ പോലീസ് സഹായം തേടാനും വെൺമണിയിലെ മർച്ചന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.
Leave a Reply
You must be logged in to post a comment.