എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകൾ സൗജന്യമായി നൽകി

Ventilators were provided free of cost to Ernakulam General Hospital
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകൾ സൗജന്യമായി നൽകിഎറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഹൃദയ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാർഹമാണെന്ന് വ്യവ സായ മന്ത്രി പി. രാജീവ്‌ പറഞ്ഞു.

എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സഹൃദയയുടെ നേതൃത്വ ത്തിൽ നൽകിയ വെന്റിലേറ്ററുകളുടെ ഉദ്ഘാടന കർമ്മം നിർവഹി ക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറക്കാൻ പരിശ്രമിക്കുന്നതിൽ ആശുപത്രികളുടെയും, സഹൃദയ പോലുള്ള സന്നദ്ധ സംഘടനകളു ടെയും പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ വച്ചു നടന്ന ചടങ്ങിൽ എറണാ കുളം – അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ഡോ. ജോയ് അയിനാടൻ അധ്യക്ഷത വഹിച്ചു.

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ കരുതൽ പദ്ധതിയുടെ ഭാഗമായിട്ടാണ് ആശുപത്രിയിലേക്ക് വെന്റിലേറ്ററുകൾ സൗജന്യമായി നൽകുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു.
എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അനിത, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, മാർട്ടിൻ വർഗീസ്, ഷിംജോ ദേവസ്യ, മനു എന്നിവർ സന്നിഹിതരായിരുന്നു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*