സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുന്നിലാണ് വെന്യു

സാങ്കേതിക വിദ്യകളുടെകാര്യത്തിൽ ഏറെ മുന്നിലാണ് വെന്യുവെന്ന് നിസംശയം പറയാം. വാഹനത്തിന്‍റെ സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാനം.

സുരക്ഷ, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് 33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഈ ഡിവൈസ്.

കൂടാതെ വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്കിന്‍റെ പ്രവര്‍ത്തനം. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയവ ബ്ലൂലിങ്കിലുണ്ട്.

കൂടാതെ ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്.

സുരക്ഷയുടെ കാര്യത്തിൽ ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment