ആരോ​ഗ്യദായകം മൺപാത്രങ്ങളിലെ ഭക്ഷണം

ആരോ​ഗ്യദായകം മൺപാത്രങ്ങളിലെ ഭക്ഷണം

ആരോ​​ഗ്യ കാര്യത്തിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന നമ്മൾ കഴിക്കുന്ന പാത്രങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മണ്‍ പാത്രങ്ങളേക്കാള്‍ കളിമണ്‍ പാത്രങ്ങളാണ് ആരോഗ്യകരമായ പാചകത്തിന് കൂടുതല്‍ നന്ന്.

പോഷകഗുണം നഷ്ടമാകാതെ പാചകം ചെയ്യുന്നതുമുതല്‍ രുചിയുടെ കാര്യത്തില്‍ വരെ കളിമണ്‍ പാത്രങ്ങള്‍ ഒന്നാംതരമാണ്. എല്ലാത്തരം പാചകത്തിനും ഇവ ഉപയോഗിക്കാമെന്ന മേന്‍മയുമുണ്ട്.

നമ്മുടെ ആയുര്‍വേദത്തില്‍ പോലും കളിമണ്‍ പാത്രത്തിലെ സാവധാനമുള്ള പാചകത്തെപ്പറ്റിയും പോഷകം നഷ്ടപ്പെടാതെയും പോഷക സംതുലിതമായും പാചകം ചെയ്യുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുമുണ്ട്. ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാന്‍ കളിമണ്‍പാത്രങ്ങള്‍ സഹായകരമാണ്.

സാധാരണയായി കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആല്‍ക്കലൈനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാചകവേളയില്‍ ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശത്തെ അത് ന്യൂട്രലൈസ് ചെയ്യുന്നു.

അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. മണ്‍പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് ആല്‍ക്കലൈന്‍ പുറത്തുവരികയും ആഹാരവുമായി കലര്‍ന്ന് ആഹാരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.ആസിഡിന്റെ പി.എച്ച് നില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം പോഷകങ്ങള്‍ നഷ്ടമാകാതെ നോക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply