വെട്രിമാരനും വിജയ്യും വീണ്ടും ഒന്നിക്കുന്നു; അടുത്ത ആഘോഷചിത്രം പ്രതീക്ഷിച്ച് ആരാധകർ
തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് വെട്രിമാരന്‍. ഇപ്പോള്‍ വിജയ്യുമായി വെട്രിമാരന്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
അടുത്തിടെ വിജയ്യെ വെട്രിമാരന്‍ സന്ദര്‍ശിച്ചിരുന്നു. കഥ പറയുകയും ചെയ്തു. സിനിമ ചെയ്യാമെന്ന തീരുമാനത്തിലാണ് വെട്രിമാരനും വിജയ്യും എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും എത്തുക. ഇത് ചലച്ചിത്ര മേഖലയില്‍ അടുത്ത ആഘോഷത്തിനുള്ള വകയാകും.
Leave a Reply
You must be logged in to post a comment.