വീട്ടില്‍നിന്ന് പുറത്താക്കി; പിന്നാലെ മകന്‍ കഞ്ചാവുമായി പിടിയില്‍
പുന്നയൂര്‍ക്കുളം: മാതാപിതാക്കളെ വീട്ടില്‍നിന്ന് പുറത്താക്കിയതിനുപിന്നാലെ കഞ്ചാവുമായി മകന്‍ പിടിയില്‍. ഒന്നരക്കിലോ കഞ്ചാവുമായി പെരിയമ്പലം കോളനി പയംപിള്ളി ബാബു(38)വാണ് പിടിയിലായത്.
വയോധികരായ മാതാപിതാക്കളാണ് കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മകന്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും തങ്ങളെ വീട്ടില്‍നിന്നു പുറത്താക്കിയതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. പെരിയമ്പലം വേട്ടേക്കരന്‍ ക്ഷേത്രത്തിന്റെ സമീപത്തുവെച്ചാണ് ബാബുവിനെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ബാബുവിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
നേരത്തെ പെരിയമ്ബലം ബീച്ചില്‍ ബാബുവും കൂട്ടരും ഹോട്ടല്‍ നടത്തിരുന്നു. ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായി പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ നിന്ന് ബാബുവിനേയും കൂട്ടരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അനധികൃതമായി കെട്ടിയ ഹോട്ടല്‍ പൊളിച്ച് നീക്കുകയും ചെയ്തു.
Leave a Reply