ബോളിവുഡ് താരം വിക്കി കൗശാലും മലയാള നടിയും പ്രണയത്തിലോ..? ഞെട്ടലോടെ ആരാധകര്‍

ബോളിവുഡ് താരം വിക്കി കൗശാലും മലയാള നടിയും പ്രണയത്തിലോ..? ഞെട്ടലോടെ ആരാധകര്‍

ബോളിവുഡിലും തെന്നിന്ത്യയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് വിക്കി കൗശല്‍. ഇപ്പോഴിത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച വിഷയം വിക്കി കൗശലിന്റെ പ്രണയത്തെ കുറിച്ചാണ്.

എന്നാല്‍ വിക്കിയുടെ പ്രണയിനി ആരെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലിലാണ് ആരാധകര്‍. മലയാളിക്ക് ഏറെ പ്രിയങ്കരിയായ മാളവിക മോഹനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ മാളവിക വളര്‍ന്നതും പഠിച്ചതും മുംബൈയിലാണ്. ബോളിവുഡില്‍ വളരെ തിരക്കേറിയ താരമാണ് വിക്കി. പട്ടം പോലെ എന്ന മലയാളം ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

റിയ എന്ന കഥാപാത്രത്തിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് നിര്‍ണ്ണായകം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. മലയാളത്തില്‍ കൂടാതെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും മാളവിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. രജനി ചിത്രമായ പേട്ടയാണ് മാളവികയുടെ തമിഴ് ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply