വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് നിസ്സംഗതയെന്ന് ഓര്‍ത്തഡോക്സ് സഭ

തിരുവല്ല: സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ കാതോലിക്ക ബാവ. ഓര്‍ത്തഡോക്സ് സഭയുടെ പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യത ഉണ്ടായിരിക്കെ ബോധപൂര്‍വ്വം വിസ്മരിക്കുന്നത് രാജ്യത്ത് അരാചകത്വം സൃഷ്ടിക്കുമെന്ന് കാതോലിക്ക ബാവ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതക്കും നീതി നിഷേധത്തിനും എതിരെ പ്രതിഷേധിക്കുന്നതായി പ്രമേയത്തിലൂടെ കാതോലിക്കാ ബാവ അറിയിച്ചു . മൃതദേഹം അടക്കുന്നതില്‍ ആര്‍ക്കും തര്‍ക്കം ഇല്ലെന്ന് പറഞ്ഞ കാതോലിക്ക ബാവ കോടതി വിധി സെമിത്തേരിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*