മാതാപിതാക്കള്‍ ശകാരിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു

മാതാപിതാക്കള്‍ ശകാരിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു

മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചു. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

വിദ്യാര്‍ത്ഥി പഠനത്തില്‍ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിനാണ് ജീവനൊടുക്കിയത്. മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാര്‍ഥി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നെന്നും ഇതോടെ പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നുമാണ് പൊലീസ് പറയുന്നത്.

വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പത്താം ക്ലാസുവരെ കുട്ടി ഇവിടെയാണ് പഠിച്ചത്. രാവിലെ സ്‌കൂളിലെത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment