അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ്
അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ്
മി ടൂ ക്യാമ്പയിന്റെ ഭാഗമായും മറ്റും തങ്ങൾക്ക് നേടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് തുറന്ന് പറഞ് പ്രശസ്തയായ നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. കുട്ടികാലത്ത് അച്ഛനിൽ നിന്നുമുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇപ്പോഴിതാ പ്രശസ്ത ഗായികയും യൂട്യൂബറുമായ വിദ്യ വോക്‌സും രംഗത്തെത്തിയിരിക്കുന്നു.
ചെന്നൈയിലാണ് ജനിച്ചതെങ്കിലും എട്ടുവയസ്സുമുതൽ അമേരിക്കയിലാണ് വിദ്യ വോക്‌സ് എന്ന വിദ്യ അയ്യർ വളർന്നത്. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി പാടുന്ന വിദ്യയുടെ യൂട്യൂബ് വിഡിയോകളെല്ലാം തന്നെ വൈറൽ ആയിരുന്നു. അമേരിക്കയിലായിരുന്നകാലത്ത് വർണ്ണ വിവേചനം എന്താണെന്ന് ശെരിക്കും അറിഞ്ഞിട്ടുണ്ടെന്നും ഒരു പാട് പ്രതിസന്ധികളിലൂടെ താൻ കടന്ന്പോയിട്ടുണ്ടെന്നും വിദ്യ പറയുന്നു.
അച്ഛൻ അമ്മയെയും, തന്നെയും സഹോദരങ്ങളെയുമെല്ലാം ഉപദ്രവിച്ചിരുന്നതായും എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും വിദ്യ പറയുന്നു. കുട്ടിയായിരിക്കെ അച്ഛന്റെ ഈ പെരുമാറ്റം തന്റെ മനസ്സിനെ വല്ലാതെ തളർത്തിക്കളഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു. തനിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് അമ്മ തനിക്കും സഹോദരങ്ങൾക്കുമൊപ്പം അച്ഛന്റെ വീടുവിട്ടിറങ്ങുന്നത്. നമ്മുടെ സമൂഹം വിവാഹമോചനം ഒരു വലിയ കുറ്റമായി കണക്കാക്കുന്നതിനാൽ തന്നെ പാട്ട് പഠിപ്പിക്കാൻ പോലും ആരും തയ്യാറായിരുന്നില്ലെന്നും വിദ്യ പറഞ്ഞു.
Leave a Reply