കൈക്കൂലി വാങ്ങുന്നതിനിടെ വിഴിഞ്ഞം ഹാര്‍ബറിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വിഴിഞ്ഞം ഹാര്‍ബറിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മണിയോടെ തിരുവല്ലം വാഴമുട്ടം ഹൈ സ്‌കൂളിന് സമീപം പണം കൈപ്പറ്റുന്നതിനിടെയാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ ദിനേശ് ശങ്കറിനെ വിജിലന്‍സ് സംഘം പിടികൂടിയത്.

അഞ്ചു തെങ്ങിന് സമീപമുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരാറുകാരനില്‍ നിന്നും 20000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പരിശോധന നടത്തിയത് വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്.

സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ നാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*