എയ്ഡഡ് സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

എയ്ഡഡ് സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

എയ്ഡഡ് സ്‌കൂളുകളിലും എഡ്യൂക്കേഷണല്‍ ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും 15 ഓളം എഡ്യൂക്കേഷണല്‍ ഓഫീസുകളിലു (DEO/AEO) മാണ് പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. സംസ്ഥാന വ്യാപകമായി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ഉയര്‍ന്ന വിജയശതമാനവും ഗുണ നിലവാരവും പുലര്‍ത്തുന്ന സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി പി.ടി.എ ഫണ്ട്, ബില്‍ഡിംഗ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായും, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകളും സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികളും ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണ പിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടി സംസ്ഥാനമൊട്ടാകെയുള്ള എയ്ഡഡ് സ്‌കൂളുകളിലും, എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടതുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണന ക്രമം തെറ്റിച്ച് അംഗീകാരം നല്‍കുന്നതായും, അഴിമതി നടത്തണമെന്ന ലക്ഷ്യത്തോട് കൂടി റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകളില്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും ,നിയമന അംഗീകാരത്തിനായി വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസ് (DEO) അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment