പരിക്ക് വീണ്ടും വില്ലനായി; വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

പരിക്ക് വീണ്ടും വില്ലനായി; വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ലണ്ടന്‍: കാല്‍ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് പുമ്രയുടെ പന്ത് കൊണ്ടാമ് താരത്തിന് പരിക്കേറ്റത്.

ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. വിജയ് ശങ്കറിന് പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല. ടൂര്‍ണമെന്റില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ല,

ശങ്കര്‍ നാട്ടിലേക്ക് മടങ്ങുകയാണ്’ എന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ഈ ലോകകപ്പില്‍ പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കൈവിരലിന് പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത് പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply