Vijayaraghavan Pandalam Raja Kudumbam l പന്തളം രാജകുടുംബത്തെ പരിഹസിച്ച് എ വിജയരാഘവന്‍

പന്തളം രാജകുടുംബത്തെ പരിഹസിച്ച് എ വിജയരാഘവന്‍ ; ശബരിമലയില്‍ പ്രതിഷേധം നടത്തുന്നത് വിശ്വാസികളല്ല l Vijayaraghavan Pandalam Raja Kudumbam

Vijayaraghavan Pandalam Raja KudumbamVijayaraghavan against Pandalam Raja Kudumbam
ഇടുക്കി: ശബരിമല യുവതിപ്രവേശനം തടയുന്നത് അന്ധവിശ്വാസികളും സാമൂഹ്യവിരുദ്ധരുമെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. പ്രതിഷേധങ്ങളെ ഭയമില്ലെന്നും എൽ.ഡി.എഫ് സർക്കാർ ഉത്തരവ് നടപ്പാക്കുകതന്നെ ചെയ്യുമെന്നും പ്രഖ്യാപനം.

ഷിംലയില്‍ വച്ച് നടക്കുന്ന 16ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി വട്ടവടയില്‍ നിന്നും ആരംഭിച്ച പതാക ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജഭരണം അവസാനിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞെന്നും ശബരിമല നടയടയ്ക്കാന്‍ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്നും പറഞ്ഞ വിജയരാഘവൻ, ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം അമിതാവേശം കാട്ടുകയാണെന്നും കൂട്ടിച്ചേർത്തു.
Vijayaraghavan Pandalam Raja Kudumbamസാമൂഹ്യവിരുദ്ധരെ മുന്നിൽനിര്‍ത്തി ബി.ജെ.പിയും പിന്നില്‍ നിന്ന് ചരടുവലിച്ച് കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും എന്നാൽ ശബരിമല വിഷയയത്തിൽ കൈക്കൊണ്ട നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് മുന്നേറ്റമുണ്ടാക്കുമെന്നുംഅദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*