വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയില്‍: ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയില്‍: ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ്. ലാന്‍ഡര്‍ പൊട്ടി തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡിംഗിനിടെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണ്. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഓര്‍ബിറ്റുകള്‍ അയച്ച തെര്‍മല്‍ ഇമേജുകള്‍ വിലയിരുത്തിയാണ് ഐഎസ്ആര്‍ഒ ഈ നിഗമനത്തിലെത്തിയത്. ഏത് വിധേനയും വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാന്‍ഡി0ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment