വില വർദ്ധന, സവാള ഇനി കടൽ കടന്നെത്തും

മുംബൈ: ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും വില നിയന്ത്രിക്കാനുമായി 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്തു. വില നിയന്ത്രിക്കുന്നതിന് വേണ്ടി ഈജിപ്തിൽ നിന്നാണ് സവാള ഇറക്കുമതി ചെയ്തിരിക്കുന്നത്. പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം‌എം‌ടി‌സിയെയാണ് ഇതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയത്. 6,090 ടൺ സവാള ഇറക്കുമതി ചെയ്യാനാണ് കരാർ. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന സവാള സംസ്ഥാനങ്ങൾക്ക് കിലോഗ്രാമിന് 52-60 രൂപ നിരക്കിൽ വിതരണം ചെയ്യും. പല ഭാഗങ്ങളിലും സവാളക്ക് വില 100 രൂപ വരെ എത്തിയിരുന്നു.സംസ്ഥാനങ്ങൾക്ക്, ഇറക്കുമതി ചെയ്ത സവാള നേരിട്ടെടുക്കാനും, ആവശ്യമെങ്കിൽ നഫെഡ് വഴി സ്വീകരിക്കാനും അവസരമുണ്ട്. സവാള വിതരണം ഡിസംബർ ആദ്യം മുതൽ ആരംഭിക്കും

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*