വാഹനാപകടത്തില്‍ എം പി മരിച്ചു
വാഹനാപകടത്തില്‍ എം പി മരിച്ചു
വാഹനാപകടത്തില്‍ എം പി മരിച്ചു. വില്ലുപുരം എം പി എസ് രാജേന്ദ്രനാണ് വാഹനാപകടത്തില്‍ മരിച്ചത്. എ ഐ എ ഡി എം കെ എം പി യാണ് എസ് രാജേന്ദ്രന്‍.
ഇദേഹം സഞ്ചരിച്ചിരുന്ന കാര്‍ തിണ്ടിവനത്തിനു സമീപം മീഡിയനിലേക്ക് ഇടുച്ചുകയറിയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.
സംഭവ സ്ഥലത്ത് വെച്ച് തന്നെ എം പി തല്‍ക്ഷണം മരിച്ചു. ജാക്കം പേട്ടയിലെ ഗസ്റ്റ് ഹൗസില്‍ നടന്ന മീറ്റിംഗിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply
You must be logged in to post a comment.